

യുക്തിചിന്തയ്ക്കും മാനവികതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്നു.

മഹാരാഷ്ട്രയിലെ അന്ധവിശ്വാസ വിരുദ്ധ പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ (MANS) സ്ഥാപകൻ. 2013-ൽ മതമൗലികവാദികളാൽ കൊല്ലപ്പെട്ടു.

ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്നു. സാംസ്കാരിക ഫാസിസത്തിനെതിരെ ശക്തമായി പോരാടി. 2015-ൽ കൊല്ലപ്പെട്ടു.

പ്രശസ്ത കന്നഡ സാഹിത്യകാരനും ഗവേഷകനും യുക്തിവാദിയുമായിരുന്നു. വിഗ്രഹാരാധനയെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. 2015-ൽ കൊല്ലപ്പെട്ടു.

ദ്രാവിഡർ വിടുതലൈ കഴകം (DVK) പ്രവർത്തകനും കോയമ്പത്തൂരിലെ യുക്തിവാദി ആക്ടിവിസ്റ്റുമായിരുന്നു. യുക്തിചിന്തയും മതവിരുദ്ധമായ സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിപ്പിച്ചതിന്റെ പേരിൽ 2017 മാർച്ചിൽ മതമൗലികവാദികളാൽ കൊല്ലപ്പെട്ടു.

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും. വർഗീയതയ്ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരെ ശക്തമായ നിലപാടെടുത്തു. 2017-ൽ ബെംഗളൂരുവിൽ വച്ച് കൊല്ലപ്പെട്ടു.
"യുക്തിവാദികൾക്കും ചിന്തകർക്കും നേരെയുള്ള ക്രൂരമായ കൊലപാതകങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഈ അക്രമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനും ശാസ്ത്രബോധത്തിനും മാനവികതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണ്. അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്ക്കുമെതിരായ അവരുടെ പോരാട്ടം തുടരുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു."