

കേരള യുക്തിവാദി സംഘം
ഇന്ത്യൻ ഭരണഘടനയുടെ 51. A(h) (പൗരന്റെ മൗലിക കർത്തവ്യങ്ങൾ) പ്രാവർത്തികമാക്കാൻ വേണ്ടി പ്രവർത്തിക്കുക.
പ്രപഞ്ചത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ വീക്ഷണം വഴി യാഥാർത്ഥ്യം കണ്ടെത്തുന്ന യുക്തിവാദ മനോഭാവം പുലർത്തുകയും വളർത്തുകയും ചെയ്യുക.
യുക്തിവാദപരമായ ചിന്തയിലൂടെ ആവിഷ്കരിക്കുന്ന മാനവിക മൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും ജനങ്ങളുടെ ഇടയിൽ ശ്രദ്ധയിൽ പെടുത്തുന്നതിനും അവയുടെ സാക്ഷാത്കാരത്തിനും വേണ്ടി പ്രവർത്തിക്കുക.
യുക്തിവാദാത്മകമായ മാനുഷികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വളർത്തുക.
മതേതരത്വത്തിന് (സെക്യുലറിസം) അനുയോജ്യമായി ശാസ്ത്രീയ വീക്ഷണം ഉൾക്കൊള്ളുന്നതും, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം മുതലായ ആദർശങ്ങൾ സ്വഭാവ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം ഏർപ്പെടുത്തുന്നതിന് പര്യാപ്തമായ നടപടികളെടുക്കുക.
സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപരവും സാമൂഹ്യവും ആരോഗ്യപരവുമായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുക.
മതം, ജാതി, വംശം, വർണ്ണം, ഭാഷ, പ്രദേശം, രാഷ്ട്രം, സമ്പത്ത് മുതലായവക്ക് അതീതമായി വിശ്വപൗരത്വം പ്രചരിപ്പിക്കുക.
എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും അനീതികൾക്കും അസമത്വങ്ങൾക്കും, ചൂഷണങ്ങൾക്കും എതിരായി മാനവക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക.